Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rape

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ർ​ധ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ൽ പ​ന്ത്ര​ണ്ട് വ​യ​സ്സു​കാ​രി​യെ വീ​ട്ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന ര​ക്തം പു​ര​ണ്ട ക​ല്ല് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​നു മു​ൻ​പ് പെ​ൺ​കു​ട്ടി ക്രൂ​ര​മാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് വാ​ർ​ധ പൊ​ലീ​സ് സൂ​പ്ര​ണ്ട് സൗ​ര​വ് കു​മാ​ർ അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. മ​ര​ണ​ത്തി​ന്റെ യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മാ​കാ​ൻ വി​ശ​ദ​മാ​യ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളും പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും അ​ജ്ഞാ​ത​ർ​ക്കെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ദ്യം മൂ​ന്ന് പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​നു തൊ​ട്ട​ടു​ത്തു​ള്ള കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന രാ​ഹു​ൽ രാ​ജു മ​ഡാ​വി (30) എ​ന്ന തൊ​ഴി​ലാ​ളി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി പ​ങ്ക​ജ് ഭോ​യ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കി​യ​പ്പോ​ൾ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ വ​ൻ ജ​ന​രോ​ഷം അ​ര​ങ്ങേ​റി. പ്ര​തി​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും കേ​സ് അ​തി​വേ​ഗ കോ​ട​തി​യി​ൽ വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും റോ​ഡ് ഉ​പ​രോ​ധി​ച്ചു. സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

കാ​സ​ർ​ഗോ​ട്ട് കൗ​മാ​ര​ക്കാ​രി​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി

കാ​സ​ര്‍​ഗോ​ഡ്: കൗ​മാ​ര​ക്കാ​രി​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി. കേ​സി​ല്‍ കാ​സ​ര്‍​കോ​ഡ് സ്വ​ദേ​ശി വി​ഷ്ണു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ടു​ബ പ്ര​ശ്‌​നം തീ​ര്‍​പ്പാ​ക്കാ​നെ​ന്ന വ്യാ​ജേ​ന 19കാ​രി​യെ ലോ​ഡ്ജി​ല്‍ വി​ളി​ച്ച് വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ബ​ലം​പ്ര​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചെ​ന്നും ഫോ​ണ്‍ പി​ടി​ച്ച് വാ​ങ്ങി കെ​ട്ടി​യി​ട്ടെ​ന്നും യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. ക്രൂ​ര പീ​ഡ​ന​മാ​ണ് പെ​ൺ​കു​ട്ടി നേ​രി​ട്ട​ത്. പ്ര​തി ക്രൂ​മ​ര​മാ​യി മ​ര്‍​ദ്ദി​ച്ചെ​ന്നും യു​വ​തി പ​റ​യു​ന്നു​ണ്ട്.

കു​ടു​ബാം​ഗ​ങ്ങ​ള്‍ എ​ല്ലാ​വ​രും ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ ലോ​ഡ്ജി​ല്‍ വി​ളി​ച്ച് വ​രു​ത്തി​ച്ചാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ്ര​തി​യി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

പ​ത്തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ന്ന കേ​സ്; പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചി​രി​ച്ചു​ക​ളി​ച്ച് പോ​ലീ​സു​കാ​ർ

ചെ​ന്നൈ: പ​ത്തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പോ​ലീ​സു​കാ​ർ ചി​രി​ച്ചു​ക​ളി​ച്ച​തി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം. കോ​യ​മ്പ​ത്തൂ​രി​ല്‍ ന​ട​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ല​ജ്ജാ​ക​ര​മാ​യ പെ​രു​മാ​റ്റം.

വെ​സ്റ്റ് സോ​ൺ ഐ​ജി ആ​ർ.​വി.​ര​മ്യ ഭാ​ര​തി, കോ​യ​മ്പ​ത്തൂ​ർ റേ​ഞ്ച് ഡി​ഐ​ജി പി.​സാ​മി​നാ​ഥ​ൻ, കോ​യ​മ്പ​ത്തൂ​ർ എ​സ്‌​പി അ​ല്ല​ട്ടി​പ്പ​ള്ളി പ​വ​ൻ​കു​മാ​ർ റെ​ഡ്ഡി തു​ട​ങ്ങി​യ​വ​ർ ന​ട​ത്തി​യ സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് വി​വാ​ദ സം​ഭ​വ​മു​ണ്ടാ​യ​ത്. ഇ​ത് പി​ന്നീ​ട് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

ത​മി​ഴ്‌​നാ​ട്ടി​ൽ ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കേസുമായി ബ​ന്ധ​പ്പെ​ട്ട് പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ങ്ങ​നെ ചി​രി​ച്ചു​ക​ളി​ച്ചി​രി​ക്കു​ന്ന​തി​നെ​യാ​ണ് പ​ല​രും കു​റ്റ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യെ​ങ്കി​ലും ഐ​ജി​യോ മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ വി​ശ​ദീ​ക​ര​ണ​മൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല.

Kerala

പീഡനശ്രമം നടന്നു, വയോധികയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് യുവാവ്

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് യുവാവ്. ശ്രീ നാരായണപുരം സ്വദേശി ജിത്തു (22) ആണ് കുറ്റംസമ്മതിച്ചത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കിടപ്പുമുറിയിൽവച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.

പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും പീഡനശ്രമം നടന്നതായും പോലീസ് പറയുന്നു. വയോധികയുടെ വീടിന്‍റെ അടുത്തുള്ള ബന്ധുവീട്ടില്‍ സ്ഥിരമായി വന്നിരുന്ന ജിത്തു വയോധികയുടെ വീടുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു.

കൊലപാതകത്തിനു ശേഷവും വയോധികയുടെ വീടിനടുത്തുള്ള വീട്ടിലാണ് പ്രതി ഉണ്ടായിരുന്നത്. ജിത്തുവിന്‍റെ രണ്ടു ഫോണുകളില്‍ ഒരെണ്ണം വയോധികയുടെ വീട്ടില്‍നിന്നു ലഭിച്ചിരുന്നു. പിന്നീട് രണ്ടാമത്തെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ സൈബര്‍ പരിശോധനയിലാണ് ഇയാള്‍ തൊട്ടടുത്തുള്ള വീട്ടില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. 

വീടിന്‍റെ പിന്‍വാതിലിന്‍റെ കുറ്റി തകര്‍ത്ത നിലയിലും മുന്‍വാതില്‍ തുറന്ന നിലയിലുമായിരുന്നു. മുറിയില്‍ നിന്ന് സിഗരറ്റ് കുറ്റികളും മൊബൈല്‍ ഫോണും കണ്ടെടുത്തു. തുടര്‍ന്നാണ് പോലീസ് ഫോണിന്‍റെ ഉടമയായ ജിത്തുവിനെ പിടികൂടിയത്. സംഭവസമയത്ത് ആക്ടീവായിരുന്ന മറ്റൊരു ഫോണ്‍ കൊലപാതകം നടന്ന വീടിനു സമീപത്തു തന്നെ ഉണ്ടെന്നു കണ്ടെത്തിയതോടെ അടുത്ത വീട്ടില്‍ ഉറക്കത്തിലായിരുന്ന ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ജിത്തു കുറ്റം സമ്മതിച്ചത്. ബുധനാഴ്ച രാവിലെ പുരയിടം വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികളാണ് വയോധികയുടെ മൃതദേഹം കണ്ടത്. പോലീസ് പ്രതിയെ തിരയുന്നതിനിടയിലും യാതൊരു ഭാവമാറ്റവുമില്ലാതെ ജിത്തു ബന്ധു വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.

National

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ യു​വാ​വ് പീ​ഡി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി സ്വ​ദേ​ശി ദി​വ്യം (29) എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യ ‍യു​വ​തി​യെ ഗു​ഡ്ഗാ​വി​ലെ ഒ​രു ഫ്ലാ​റ്റി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്. യു​വ​തി​യു​ടെ സു​ഹൃ​ത്തി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് ഫ്ലാ​റ്റി​ൽ എ​ത്തി​യ​ത്. ദി​വ്യ​മി​ന്‍റെ സു​ഹൃ​ത്ത് ക്ഷ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളും ഫ്ലാ​റ്റി​ൽ എ​ത്തി​യ​ത്.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ദി​വ്യം യു​വ​തി​യെ ശ​ല്യം ചെ​യ്യാ​ൻ തു​ട​ങ്ങി. പി​ന്നീ​ട് ഇ​യാ​ൾ യു​വ​തി​യു​മാ​യി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​യ്ക്ക് പോ​വു​ക​യും അ​വി​ടെ​വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. യു​വ​തി ബ​ഹ​ളം വ​യ്ക്കു​ക​യും സു​ഹൃ​ത്തി​നെ വി​ളി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ പ്ര​തി സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദി​വ്യ​മി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ഓപ്പറേഷന്‍ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് അയല്‍വാസിയായ യുവാവ് അറസ്റ്റില്‍.

ചിറ്റാര്‍ മണക്കയം നിവരത്ത് കിഴക്കതില്‍ അഭിജിത്ത് നായര്‍ (കിച്ചു,22)നെയാണ് ചിറ്റാര്‍ എസ്എച്ച്ഒ ജി. സുരേഷ്‌കുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ നിലവിളിച്ചതോടെ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി അഭിജിത്തിനെ റിമാന്‍ഡ് ചെയ്തു.

International

ബ​ലാ​ത്സം​ഗക്കുറ്റം നി​ഷേ​ധി​ച്ച് ഹോ​യി​ബി

ഓ​​​​സ്‌​​​​ലോ: ബ​​​​ലാ​​​​ത്സം​​​​ഗക്കുറ്റം നി​​​​ഷേ​​​​ധി​​​​ച്ച് നോ​​​​ർ​​​​വെ രാ​​​​ജ​​​​കു​​​​മാ​​​​രി​​​​യു​​​​ടെ മ​​​​ക​​​​ൻ മാ​​​​രി​​​​യ​​​​സ് ബോ​​​​ര്‍​ഗ് ഹോ​​​​യി​​​​ബി. ഓ​​​​സ്‌​​​​ലോ കോ​​​​ട​​​​തി​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച വി​​​​ചാ​​​​ര​​​​ണ​​​​യു​​​​ടെ ആ​​​​ദ്യ ദി​​​​വ​​​​സം​​ത​​​​ന്നെ ത​​​​നി​​​​ക്കെ​​​​തി​​​​രാ​​​​യ ബ​​​​ലാ​​​​ത്സം​​​​ഗ​​​​ക്കു​​​​റ്റ​​​​ങ്ങ​​​​ൾ ഹോ​​​​യ്ബി നി​​​​ഷേ​​​​ധി​​​​ച്ചു.

സ്ത്രീ​​​​ക​​​​ളു​​​​ടെ അ​​​​ശ്ലീ​​​​ലചി​​​​ത്ര​​​​ങ്ങ​​​​ൾ ചി​​​​ത്രീ​​​​ക​​​​രി​​​​ച്ച​​​​ത്, അ​​​​ടു​​​​ത്ത ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ലെ സ്ത്രീ​​​​ക​​​​ളെ ലൈം​​​​ഗി​​​​ക​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ച​​​​ത് തു​​​​ട​​​​ങ്ങി​​​​യ കു​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണു നി​​​​ഷേ​​​​ധി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ ലൈം​​​​ഗി​​​​ക അ​​​​ധി​​​​ക്ഷേ​​​​പ പെ​​​​രു​​​​മാ​​​​റ്റം, മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കു​​​​റ്റ​​​​കൃ​​​​ത്യം, ഡ്രൈ​​​​വിം​​​​ഗ് നി​​​​യ​​​​മ​​​​ലം​​​​ഘ​​​​നം തു​​​​ട​​​​ങ്ങി​​​​യ കു​​​​റ്റ​​​​ങ്ങ​​​​ൾ 29കാ​​​​ര​​​​നാ​​​​യ ഹോ​​​​യ്ബി കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ്മ​​​​തി​​​​ച്ചു. ആ​​​​കെ 38 കു​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രേ ചു​​​​മ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഹോ​​​​യ്ബി​​​​ക്കു രാ​​​​ജ​​​​കു​​​​ടും​​​​ബ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ലും നി​​​​യ​​​​മ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ തു​​​​ല്യ​​​​നാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ സ്റ്റു​​​​ർ​​​​ല ഹെ​​​​ൻ​​​​റി​​​​ക്സ്ബോ പ​​​​റ​​​​ഞ്ഞു. നോ​​​​ര്‍​വെ​​​​യു​​​​ടെ ഭാ​​​​വി​​​​ രാ​​​​ജ്ഞി​​​​യാ​​​​യ മെ​​​​റ്റെ മാ​​​​രി​​​​റ്റ് രാ​​​​ജ​​​​കു​​​​മാ​​​​രി​​​​യു​​​​ടെ മൂ​​​​ത്ത​​​​ മ​​​​ക​​​​നാ​​​​ണ് ഹോ​​​​യി​​​​ബി.

രാ​​​​ജ​​​​കു​​​​മാ​​​​രി​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ ലൈം​​​​ഗി​​​​ക കു​​​​റ്റ​​​​വാ​​​​ളി എ​​​​പ്‌​​​​സ്‌​​​​റ്റെ​​​​യി​​​​നു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോടെ രാ​​​​ജ​​​​കു​​​​ടും​​​​ബം വി​​​​വാ​​​​ദ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നൊ​​​​പ്പ​​​​മാ​​​​ണ്, ബ​​​​ലാ​​​​ത്സം​​​​ഗം അ​​​​ട​​​​ക്ക​​​​മു​​​​ള്ള കേ​​​​സു​​​​ക​​​​ളി​​​​ല്‍ മ​​​​ക​​​​ൻ വി​​​​ചാ​​​​ര​​​​ണ നേ​​​​രി​​​​ടു​​​​ന്ന​​​​ത്.

NRI

ഇംഗ്ലണ്ടിൽ ഇന്ത്യൻ വംശജ മാനഭംഗത്തിനിരയായി

ല​​​ണ്ട​​​ൻ: ഇം​​​ഗ്ല​​​ണ്ടി​​​ൽ ഇ​​​രു​​​പ​​​തു വ​​​യ​​​സു​​​ള്ള ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ കേ​​​സി​​​ൽ ഒ​​​രാ​​​ൾ അ​​​റ​​​സ്റ്റി​​​ൽ. വെ​​​സ്റ്റ് മി​​​ഡ്‌​​​ലാ​​​ൻ​​​ഡി​​​ൽ ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ വം​​​ശീ​​​യ വി​​​ദ്വേ​​​ഷം ആ​​​യി​​​രി​​​ക്കാ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹം സൂ​​​ചി​​​പ്പി​​​ച്ചു.

മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ യു​​വ​​തി​​യെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സ് കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. അ​​​ക്ര​​​മി വാ​​​തി​​​ൽ​​​ ത​​​ക​​​ർ​​​ത്ത് പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടി​​​ൽ ക​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​യെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​യാ​​​ളു​​​ടെ സി​​​സി​​​ടി​​​വി ചി​​​ത്രം പോ​​​ലീ​​​സ് ഞാ​​​യ​​​റാ​​​ഴ്ച പു​​​റ​​​ത്തു​​​ വി​​​ട്ടി​​​രു​​​ന്നു.

മു​​​പ്പ​​​തി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള ഇ​​​യാ​​​ൾ വെ​​​ള്ള​​​ക്കാ​​​ര​​​നാ​​​ണ്. മാ​​​ന​​​ഭം​​​ഗം ചെ​​​യ്യ​​​പ്പെ​​​ട്ട പെ​​​ൺ​​​കു​​​ട്ടി പ​​​ഞ്ചാ​​​ബി വം​​​ശ​​​ജ​​​യാ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹം അ​​റി​​യി​​ച്ചു. ഏ​​​താ​​​നും ആ​​​ഴ്ച​ മു​​​ന്പ് ഒ​​​രു സി​​ക്ക് വം​​​ശ​​​ജ​​​യും ഇ​​​തേ മേ​​​ഖ​​​ല​​​യി​​​ൽ മാ​​​ന​​​ഭം​​​ഗം ചെ​​​യ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Kerala

ഹോ​സ്റ്റ​ലി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡ​നം; പ്ര​തി​യെ അ​തി​ജീ​വി​ത തി​രി​ച്ച​റി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ഹോ​സ്റ്റ​ലി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ഐ​ടി ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ അ​തി​ജീ​വി​ത തി​രി​ച്ച​റി​ഞ്ഞു. ഇ​ന്ന് ന​ട​ത്തി​യ തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ലാ​ണ് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ബെ​ഞ്ച​മി​നെ യു​വ​തി തി​രി​ച്ച​റി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് ക​ഴ​ക്കൂ​ട്ട​ത്ത് യു​വ​തി താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ൽ മു​റി​യി​ൽ ക​യ​റി ഇ​യാ​ൾ അ​തി​ക്ര​മം ന‌​ട​ത്തി​യ​ത്. ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള പ്ര​തി മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് യു​വ​തി​യെ ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ച ശേ​ഷം പ്ര​തി ആ​റ്റി​ങ്ങ​ല്‍ ഭാ​ഗ​ത്തേ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് മ​ധു​ര​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ മ​ധു​ര​യി​ല്‍​നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​മി​ഴ്നാ​ട്ടി​ൽ ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ സ്ഥി​രം രീ​തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ ഇ​ന്ന് ക​ഴ​ക്കൂ​ട്ട​ത്തെ ഹോ​സ്റ്റ​ലി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

Latest News

Corehub Up